ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം നേരിടുന്ന മുഖ്യവിപത്ത് അഴിമതിയാണ്. ദേശീയതലത്തിലെയും പ്രാദേശിക തലത്തിലെയും അഴിമതികള്‍ക്കെതിരായി പ്രതികരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നത് ഇന്ത്യന്‍ ജനാധിപ ത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും കടമയാണ് .
അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിലൂടെ സഖാവ് വി. എസ്.അച്ചുതാനന്ദന്‍റെ പ്രതിച്ഛായ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
അണ്ണാ ഹസാരെയെ പ്രത്യക്ഷമായോ പരോക്ഷമായോ ചെറുതാക്കി കാണിക്കുക വഴി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന് ഉള്ള പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയുമാണ് ഉണ്ടായത്.
അണ്ണാ ഹസാരെ ഗാന്ധിയനാണോ കമ്മ്യുണിസ്റ്റാണോ ബി.ജെ.പി.ക്കാരനാണോ എന്നതല്ല പ്രശ്നം, അദ്ദേഹം അഴിമതി ക്കെതിരാണോ എന്നതാണ് പ്രസക്തം .
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു എന്‍ടോസള്‍ഫാനാണ് സാമ്പത്തിക ക്രമക്കേടുകള്‍. വിഷലിപ്തമായ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരായ സമരത്തില്‍ ബി.ജെ.പി.ക്കാരെയും ഗാന്ധിയന്‍മാരല്ലാത്തവരെയും അണിനിരത്തേണ്ടിവരും എന്ന കാര്യം സഖാവ് പിണറായി വിജയനെപ്പോലൊരാളെ ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ.