Saturday, January 15, 2011

എല്ലാം നീയെ.. :കഥ - ആര്‍.എന്‍.ഹോമര്‍




ടെക്സ്റ്റയില്‍ ടെക്നോളജിയില്‍ ഡിപ്ലോമ ഉണ്ടായിരുന്നതിനാല്‍ അമാല
സംഘത്തിലെ കൊച്ചുകുമാരന് കോയംബത്തൂരില്‍  എളുപ്പത്തില്‍ ജോലി കിട്ടി ; കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്.
കൊച്ചുകുമാരന് എപ്പോഴും ഭയങ്കര ധ്ര്തിയായിരുന്നു .കൊച്ചുകുമാരനെ അതിനാല്‍ ധ്ര്തികുമാരന്‍  എന്നും വിളിക്കുമായിരുന്നു .
കൊച്ചുകുമാരന്‍റെ  കമ്പനിയില്‍, ഒരു കുടുംബത്തപ്പോലെയാണ് പൊതുവേ തൊഴിലാളികള്‍ പെരുമാറി പോന്നത് .അടുത്ത ദീപാവലിക്ക് ലീവ് കിട്ടിയപ്പോള്‍ കൊച്ചുകുമാരനും കമ്പനിയിലെ മാനേജര്‍ മുത്തുസ്വാമിയും കു‌ടി ഇങ്ങു നാട്ടിലേക്ക് പോന്നു .
കൊച്ചുകുമാരനും മുത്തുസ്വാമിയും ദീപാവലി ആഘോഷിച്ചു മടങ്ങിപ്പോയി . കൊച്ചുകുമാരന്‍റെ  ഭാര്യ സാവിത്രി ഗര്‍ഭിണിയായി .അവള്‍ ഒരാണ്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു .
അടുത്ത വര്‍ഷം ദീപാവലിക്കും അതേപോലെ സംഭവിച്ചു .സാവിത്രി രണ്ടാമതും ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു .രണ്ടുമക്കളെയും സാവിത്രി തലയിലും താഴെയും വെക്കാതെ വളര്‍ത്തി .
പരദൂഷണക്കാര്‍  ഓരോന്നു പറഞ്ഞുപരത്തി ; സാവിത്രിക്കുണ്ടായ മക്കള്‍ 
കൊച്ചുകുമാരന്‍റെ തല്ലെന്നും ,മുത്തുസ്വാമിയുടെതാണെന്നും.
സാവിത്രി അതത്ര ഗൌനിച്ചില്ല .തന്‍റെ കെട്ടിയോനില്ലാത്ത പരാതി നാട്ടുകാര്‍ക്കെന്തിന്‌? 
വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ കൊച്ചുകുമാരന്‍ നാട്ടില്‍ വന്നു .അയാള്‍ ജോലിസ്ഥ ലത്തെക്ക് തിരിച്ചുപോയില്ല .
ഒരു ദിവസം കൊച്ചുകുമാരനും സാവിത്രിയും തമ്മില്‍ ജോലിക്കാര്യത്തെ ചൊല്ലി ചെറിയ തോതില്‍ തര്‍ക്കമുണ്ടായി .
' അല്ല മനുഷ്യാ ഇനി നമ്മളെങ്ങിനെ ജീവിക്കും ?' സാവിത്രിയുടെ വിഷമം ചോദ്യരൂപത്തില്‍  പുറത്തേക്ക് വന്നു .
ഏതാനും വര്‍ഷത്തെ ജോലികൊണ്ട് ഒരുപാടുകാലം ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്ന ധൈര്യം കൊച്ചുകുമാരനുണ്ടായിരുന്നു. സാവിത്രിയുടെ ചോദ്യത്തിനുത്തരം പറയാതെ ,കൊച്ചുകുമാരന്‍ സാവിത്രിയോടു തിരിച്ചു കുറെ ചോദ്യങ്ങള്‍ പടപടാന്നു ചോദിച്ച്  വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചു .
തമിഴനോടുള്ള അമിത വിധേയത്വം തലക്കുപിടിച്ച മട്ടിലായിരുന്നു കൊച്ചുകുമാരന്‍റെ ചോദ്യങ്ങള്‍ ഓരോന്നും .ആ ചോദ്യങ്ങള്‍ ചോദിക്കും നേരം അയാള്‍ ധ്രതി കുമാരനായി മാറി .
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ജീവിക്കാന്‍ ജോലി തന്നതാരാ ?'
'അത് ...............അത് ............തമിഴന്‍ '.സാവിത്രിയുടെ മറുപടി. .തമിഴ്നാട് സ്റ്റേറ്റ് ഹാന്‍റെലൂം ഡവെലപ്മെന്റ്റ് കോര്‍പ്പറെഷന്‍ എന്ന നെടുങ്കന്‍ വാചകമൊന്നും പറയാന്‍ അവള്‍ക്കു പറ്റില്ല .
'എടി സാവിത്രി ,ഇത്രയും കാലം നമുക്ക് കഞ്ഞി വെക്കാന്‍ അരി തന്നതാരാ ?'
'അതും തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് കുടിക്കാന്‍ പാലുതന്നതാരാ ?'
'തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ബിരിയാണി വെക്കാന്‍ കോഴിയിറച്ചി തന്നതാരാ ?'
'തമിഴന്‍ '
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് ചുടാന്‍ പൂ തന്നതാരാ ?'
'തമിഴന്‍ '
അവസാനമായി മനപ്പൂര്‍വം ചോദിക്കാന്‍ കരുതി വെച്ചിരുന്ന ചോദ്യം കൊച്ചുകുമാരന്‍ പെട്ടെന്നെടുത്ത് ചാട്ടുളി കണക്കെ തൊടുത്തു .
'എടി സാവിത്രീ , ഇത്രയും കാലം നമുക്ക് വളര്‍ത്താന്‍ മക്കളെ തന്നതാരാ ?'
ഇടിമിന്നിയ ചോദ്യം .
'ത ......ത ............തമിഴന്‍ ' അബദ്ധത്തിലാണെങ്കിലും ആ വാക്ക് , ആ സത്യം അവളുടെ വായില്‍നിന്നും വീണു .അവള്‍ക്കത് തിരുത്താന്‍ കഴിഞ്ഞില്ല .തന്‍റെ ഭാര്യയുടെ വായില്‍നിന്നും ആ സത്യം പുറത്തേക്ക് വന്നതില്‍ അയാള്‍ക്ക്‌ അഭിമാനമുണ്ടായി .പരസ്പരം സത്യം മനസ്സിലാക്കിയല്ലോ എന്നോര്‍ത്ത് അപ്പോള്‍ രണ്ടുപേരും ആര്‍ത്തു ചിരിച്ചു .കൊച്ചുകുമാരന് കുട്ടികള്‍ ഉണ്ടാവുകയില്ല എന്നത് മറ്റൊരു സത്യമായിരുന്നു .





No comments:

Post a Comment