സഹകരണ വകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തകഴി ശിവശങ്കരപിള്ളക്കും വയലാര്‍ രാമവര്‍മ്മയ്ക്കും മരണാനന്തര ബഹുമതി നല്‍കുകയുണ്ടായി.
ആലപ്പുഴ വികാരവും, സവര്‍ണ ഹൈന്ദവ വികാരവും ചുഷണം ചെയ്യാനാണ് മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ക്ക് മാത്രമായി മരണാനന്തര ബഹുമതി നല്‍കിയത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വയലാര്‍ രാമവര്‍മ്മയും, തകഴി ശിവശങ്കരപിള്ളയും അവരുടേതായ മേഖലകളില്‍ അതികായന്മാരാണെങ്കില്‍ക്കുടി, വൈക്കം മുഹമ്മദ് ബഷീറിനെയും പൊന്‍കുന്നം വര്‍ക്കിയെയും കേശവദേവിനെയും ഒ.വി.വിജയനെയും കൂടി അക്കൂട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ തിരുനെറ്റിയിലെ പൊന്‍തൂവലിന് തിളക്കം വര്‍ദ്ധിക്കുമായിരുന്നു.
ആര്‍.എന്‍.ഹോമര്‍
No comments:
Post a Comment