കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കാസര്‍കോട് നിന്നും നമ്മള്‍ കണ്ടു
കൊണ്ടിരിക്കുന്നത് .സഹജീവികളുടെ ജീവിതം എങ്ങനെ തുലഞ്ഞാലും
വേണ്ടില്ല , പണം കിട്ടിയാല്‍ മതി എന്ന ഭരണാധികാരികളുടെ ചിന്താഗതി നമുക്ക് മനസ്സിലാക്കാം .എന്നാല്‍ രാക്ഷസീയമായ കമ്പനിയുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിന് രൂപ വക്കീല്‍ ഫീസ് വാങ്ങി കേരള ഹൈക്കോടതിയില്‍ കേസ് വാദിച്ച വക്കീലന്മാരോ ?
അവര്‍ വിപ്ലവകാരികളായും കമ്മ്യുണിസ്റ്റ് കാരായും , വക്കീലന്മാരുടെ ദേശിയ സംഘടനയുടെ സാരഥികളായും പ്രഖ്യാപിച്ചു വിലസുകയാണിപ്പോഴും . ജനവിരുദ്ധരായ അത്തരം വക്കീലന്മാരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ. സി.കെ.ചന്ദ്രപ്പന്‍
തയ്യാറാകുമോ?
എന്ടോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി കേസ് വാദിച്ച സി.പി.ഐ.വക്കീലന്മാരെ തള്ളിപ്പറയാനും അവരുടെ സംഘടനയുമായി യാതൊരു ബന്ധമില്ലെന്ന് പ്രഖ്യാപിക്കാനും അഭിവന്ദ്യനായ ജസ്റ്റിസ് വി. ആര്‍.കൃഷ്ണയ്യര്‍ തയ്യാറാകുമോ?
No comments:
Post a Comment