അഭിവന്ദ്യയായ അമൃതാനന്ദമയിക്ക്,
ഒരു ജനത ഹിരോഷിമയിലും നാഗസാക്കിയിലും അനുഭവിച്ചതിന്‍റെ മറ്റൊരു ദുരിതമലയാളപ്പകര്‍ച്ചയാണ് കാസര്‍കോട്ടുകാര്‍
എന്‍റോസള്‍ഫാന്‍ മൂലം അനുഭവിക്കുന്നത്. പുരാണങ്ങളിലെ സകലമാനദൈവങ്ങളും കൂടി
കാസര്‍കോട് വന്ന് അവതരിച്ച് പ്രഭാവലയങ്ങള്‍ തീര്‍ത്താല്‍പോലും
ഈ നിരാലംബരുടെ കണ്ണുനീരൊഴിയുമോ? വടക്കന്‍മലബാറുകാരല്ലേ ,ഇതൊക്കെ അനുഭവിച്ചോട്ടെ
എന്ന ഉദാസീനഭാവം പൊറുക്കാവതല്ലല്ലോ. കാസര്‍കോട്ടെ എന്‍റോസള്‍ഫാന്‍ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്
സര്‍ക്കാര്‍ഭൂമി ലഭ്യമാകുന്ന മുറക്ക് മഠംവകയായിട്ട് വീടുകള്‍ വെച്ചുകൊടുക്കുന്ന പദ്ധതിയുണ്ടല്ലോ . എന്നാല്‍ അതിനുമുന്‍പായി താഴെ വിവരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മഠം ചെയ്യുന്നത് നന്നായിരിക്കും.
ഇടപ്പള്ളിയില്‍ എത്തിപ്പെടാന്‍ കഴിയുന്ന എന്‍റോസള്‍ഫാന്‍ബാധിതര്‍ക്ക്
അമൃത ആശുപത്രിയില്‍ സൌജന്യ ചികിത്സ നല്‍കുക.
കാസര്‍കോട് നിന്ന് ദൂരേയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത രോഗികളെ
ചികിത്സിക്കാന്‍ അമൃത ഹോസ്പിറ്റല്‍ മൊബൈല്‍ മെഡിക്കല്‍ യുനിട്ടിന്‍റെ നേതൃത്വത്തില്‍ കാസര്‍കോട് ചെന്ന് ചികിത്സ നല്‍കുക.
സാമ്പത്തികശേഷി ഇല്ലാത്ത എന്‍റോസള്‍ഫാന്‍ ബാധിതരെ സാമ്പത്തികമായി സഹായിക്കുക.
അത്തരക്കാര്‍ക്ക് അരിയും,പലവ്യഞ്ജനങ്ങളും നല്‍കി സഹായിക്കുന്നതും ജീവകാരുണ്യപരമായിരിക്കും.
മാതാജി കാസര്‍കോട് സന്ദര്‍ശനം നടത്തുന്നതും ബന്ധപ്പെട്ടവര്‍ക്ക് ആശ്വാസമായിരിക്കും.
ആര്‍.എന്‍ ഹോമര്‍
ആര്‍.എന്‍ ഹോമര്‍
No comments:
Post a Comment